Mood Quotes

നീ മാത്രമാണീ ലോകം

എന്നും ഓരോ വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഇറക്കി വെച്ച്‌ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താൻ മാത്രമാണ് ഞാൻ ഈ വഴി വരാറെന്ന് പരാതി കാണും . മനസ്സിലെ വിഷമങ്ങൾ വാക്കുകൾ ആയി ജനിക്കുമ്പോൾ എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ കേൾക്കണം എന്നാഗ്രഹിച്ചവർ ഇത് വായിച്ചേക്കാം എന്ന വിദൂര സങ്കൽപ്പങ്ങളിൽ നിന്നും നേടുന്ന അപൂർവ്വമായ ഒരു ആശ്വാസത്തിന്റെ അലകൾ എന്നെ തട്ടി തലോടാറുണ്ട് .

തികച്ചും യാതൃശ്ചികമായ ഒന്ന് , ഒരു യാത്രയിൽ നിന്നാണ് തുടക്കം എന്ന് പറയാം . വർണ്ണനകൾക്കപ്പുറം മനസ്സിലെ ദേവീ സങ്കല്പങ്ങൾക്കൊത്ത് കണ്ണിലും മനസ്സിലും പ്രതീക്ഷയുടെ വെളിച്ചമായി ഉദിച്ച് ഉയർന്നിട്ട് വർഷങ്ങൾ പലതാകുന്നു . മനസ്സിന്റെ ഉള്ളറകളിൽ ഇന്നും ഒരു ബീജാക്ഷര മന്ത്രം പോലെ നിലകൊള്ളുന്നു . താള ലയങ്ങൾ ചേർന്നു എന്നൊന്നും പറയാൻ അറിയില്ല എങ്കിലും എന്റെ മനസ്സും ജീവിതവും അതിലേക്ക് ഒതുങ്ങുക ആയിരുന്നു .

ഞാൻ സന്തോഷവാനായിരുന്നു അന്നും ഇന്നും . കാരണം പ്രണയം എന്നതും സ്നേഹം എന്നതും എന്താണെന്ന് ഞാൻ അറിഞ്ഞതാണ് . എന്നും പ്രാണനായി ഞാൻ കരുതുന്ന ഒരാൾക്കായുള്ള കാത്തിരിപ്പാണ് ഈ ജീവിതം എന്നത് സത്യമാണ് . പക്ഷെ ആ സത്യത്തോടൊപ്പം ഞാൻ ചേർത്ത് വെക്കുന്ന ഒന്ന് കൂടി ഉണ്ട് . ഒരിക്കലും സാധ്യമാകാത്ത ഒന്നിനാണ് എന്റെ ഈ കാത്തിരിപ്പ് . യുക്തിയെയും ബുദ്ധിയെയും ഞാൻ മനസ്സുകൊണ്ട് ജയിക്കുന്നു . എന്റെ ഓർമ്മയും എന്റെ ലോകവും എന്റെ ജീവനും ആ ദേവി തന്നെ . നിലാ വെളിച്ചം നിൻ പ്രഭ എങ്കിൽ , ഒരു പ്രഭാതം ഞാൻ ആഗ്രഹിക്കുന്നില്ല .

നീയാണ് ലോകം ❤️

Related posts

ഗുരുപവനപുരിയിൽ

rahulvallappura

ഒരുപാട് സ്നേഹം എന്നും എന്നെന്നും

rahulvallappura

പഴമകളിലെ ഞാൻ

rahulvallappura