യാത്രകളെ പ്രണയിക്കുന്നവർ എന്നും താണ്ടിയ വഴികൾ മറ്റുള്ളവർക്കായി ഒരുക്കി വെയ്ക്കും, അവളെ പ്രണയിക്കുന്ന അവനും, അവനെ പ്രണയിച്ച അവളും ഒരിക്കലും മറ്റൊരാൾ ആ വഴിയേ വരുവാൻ ആഗ്രഹിച്ചില്ല… സംഭവിച്ച് കഴിയുമ്പോൾ മാത്രം തോന്നുന്ന ഒന്നാണ് നഷ്ടം.. ആ ബോധത്തിൽ ഈ ദിനങ്ങൾ..
#love #ഇസ്തം #കുട്ടീസ്
Advertisements
1 comment
ഒരിക്കലെവിടെയോ വെച്ച്
പിന്നെയും
കണ്ടുമുട്ടുമെന്ന പ്രതീക്ഷ,
പിണക്കമൊക്കെ മാറിയിട്ടുണ്ടാവും
തമ്മില്‍ പഴേ പോലെ
മിണ്ടും, ചിരിക്കും എന്ന പ്രതീക്ഷ,
മാപ്പു പറയാന്‍ അവസരം കിട്ടും
എന്ന വിശ്വാസം
എല്ലാം ഒറ്റടയടിക്ക് അവസാനിക്കുന്നു
പെട്ടെന്നൊരു ദിനം
അവിചാരിതമായി
ആള് മരണപ്പെട്ടു എന്നറിയുമ്പോള്‍.
അവിചാരിതമായി മരണപ്പെടല്‍
ഒരാള്‍ മറ്റേയാളോട് ചെയ്യുന്ന
കഠോര കൃത്യംതന്നെ.