രാത്രിയോട് വല്ലാത്തൊരു ഭയം തോന്നി തുടങ്ങിയിക്കുന്നു. എനിക്ക് ചുറ്റിലും ബാല്യകാല സ്മരണകൾ നിഴലിക്കുന്നു.. എന്തിൽ നിന്ന് ഞാൻ എന്തിലേക്കാണ് ഓടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒട്ടും ശാന്തമല്ലാതെ ആയിരിക്കുന്നു, നഷ്ടപ്പെടലുകളെ കുറിച്ചുള്ള ആവലാതിയല്ല, ഒറ്റക്കാകുമ്പോൾ എന്നെ കാർന്നു തിന്നുന്ന ഓർമ്മകളോടുള്ള ഭയം. കാലങ്ങൾ തന്നെ എടുത്ത് , എങ്ങനെ ഒക്കെയോ കരകയറ്റിയതാണ് ഒരിക്കൽ ഇതിനെ , ഇക്കുറി താളപ്പിഴകൾ എവിടെ നിന്നെന്ന് തിരിച്ചറിയുവാൻ പോലും കഴിയുന്നില്ല… ആരൊക്കെയോ ചിരിക്കണം , ആ ചിരിക്ക് ആക്കം കൂട്ടാൻ , ആ സന്തോഷത്തിന്റെ പ്രഭയ്ക്ക് ശോഭകൂട്ടാൻ കനലിൽ എരിയുന്നത് മനസ്സാണ്…
ഒരിക്കലും ഒന്നും നേരെ ആകില്ല, അടിത്തറ എന്നൊന്ന് ഉണ്ട്, അതിലെ പിഴകൾ എത്ര വിദക്തനും നേരെ ആക്കാൻ കഴിയുന്നതല്ല… ഇനി എന്തിനെ ആണ് കാക്കുന്നത്, വർഷങ്ങൾക്കപ്പുറം, എല്ലാം ശെരിയാകും എന്നത് ഒരു മോഹം ആയിരുന്നു.. ഇന്നത് എനിക്ക് എന്നെ തന്നെ പുച്ഛിക്കാൻ കിട്ടിയ ഒരു അവസരം മാത്രം.
ശെരിയാണ് ഭൂമി മാത്രം അല്ല ജീവിതവും ഉരുണ്ടതാണ്, എവിടെ തുടങ്ങിയോ അവിടെ തന്നെ തിരികെ എത്തി, ദൂരേക്ക് നോക്കി നിൽക്കുന്നു. ചിലപ്പോൾ ഉച്ചത്തിൽ നിലവിളിക്കും, ആരെയും കേൾപ്പിക്കുവാൻ അല്ല, സ്വയം ജീവൻ ഉണ്ടെന്ന് തിരിച്ചറിയാൻ….
നിരാശ , അത് എന്നോ കൂട്ട് കൂടിയതാണ്… ജീവിതം… അതിന് ഇങ്ങനേയും ഒരു അവസാനം ഉണ്ടാകുമായിരിക്കണം….
പെട്ടെന്ന് ശൂന്യമാകും , ഭയവും സങ്കടവും നിറയും, ചിന്തയാണ് മനസ്സെങ്കിൽ എന്റെ ചിന്തകളെ , ഏകാകിയാക്കി ഓർമ്മകൾ ഭയപ്പെടുത്തുന്നു…
ഇനിയും എത്ര കാലം… അനുഭവങ്ങൾ … വല്ലാണ്ട് കൂടിയിരിക്കുന്നു…