Mood Quotes

വെറും വെറുതെ !

ചില കിനാവുകൾ ആയുസ്സറ്റ് വീഴും , ആ വീഴ്ച്ചയിൽ നശിക്കുക കിനാവുകൾക്കൊപ്പം അത് കണ്ട മനസ്സുകളും ആകും. ആയുസ്സോടുങ്ങാത്ത കിനാക്കളും ഇല്ല, അവ ഇല്ലാത്ത മനസ്സുകളും. ആ മനസ്സുകൾ നയിക്കുന്ന ജീവിതങ്ങൾ , ഗതി വിഗതികൾ അറിയാതെ അലയും, എന്തിനെയോ ഒന്നിനെയോ തേടിക്കൊണ്ടിരിക്കും, കിനാക്കൾക്കൊപ്പം ആ ജീവിതങ്ങളും ചേതന അറ്റു പോകും വരെ. ആഴത്തിൽ പതിഞ്ഞ ചില ചിന്തകളും അവ ഉണ്ടാക്കുന്ന വെളിയേറ്റങ്ങളും ഒരു പ്രളയത്തേയോ , എല്ലാം തകർക്കുന്ന കടലത്തിരയേയോ പോലെ ആർത്തിരമ്പും, ചിലപ്പോൾ സംഹാര നൃത്തം ആടും. ഒക്കെ സഹിക്കുമ്പോഴും ആരെയും പഴിക്കാതെ എല്ലാറ്റിൽ നിന്നും ഓടി ഒളിച്ച് അവൻ കിഴക്കേ മുറിയിലെ ജനാലക്കരുകിൽ ഇരുട്ടിൽ ഒരു കോണിൽ കരഞ്ഞു തീർക്കുന്നുണ്ടാകണം ഈ ദിനങ്ങൾ….

Related posts

ജീവിക്കുവാൻ വേണ്ടി ഒരു സമരം

rahulvallappura

ഉത്സവവും കഴിഞ്ഞു കൊടിയും ഇറങ്ങി !

rahulvallappura

ഇഷ്ടങ്ങൾ

rahulvallappura