Mood Quotes

ചന്ദ്ര ബിംബം

കാലത്തോട് വല്ലാത്തൊരു ദേഷ്യവും വിദ്വേഷവും ഒക്കെ തോന്നിയ ഏതോ നേരത്ത് ഞാൻ വന്ന് നിൽക്കുമ്പോഴും ചിന്തിച്ചിട്ടുണ്ട് . ഒരുപക്ഷെ ഞാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ പാതി ആയെങ്കിലും ആത്മസംതൃപ്തിക്കായി പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ ആ വസന്ത കാലത്തിൽ എങ്ങോ ഒപ്പം ഉണ്ടായ കുറെ നിമിഷങ്ങളെ ആയിരിക്കും ! ഒരുപക്ഷെ എന്റെ ഇഷ്ടങ്ങൾ എന്നതിനുപരി എല്ലാം നിങ്ങളുടെ ഇഷ്ടങ്ങൾ ആയിരുന്നു എന്റേതും എന്ന് പറയുവാൻ കൂടുതൽ ആശ തോന്നും ! കാരണം ! കുത്തൊഴുക്കിൽ വല്ലാണ്ടെ ഒറ്റപ്പെടുമ്പോഴും മനസ്സിന്റെ ഉള്ളറകളിൽ ബീജാക്ഷരം പോലെ മന്ത്രിച്ച് ഉരുവിടുന്ന ഒരു മാത്രമായി ആ ചന്ദ്ര ബിംബം എന്നിൽ അങ്ങനെ വിളങ്ങുന്നു ! പ്രഭയായോ പ്രകാശമായോ ! ഞാൻ പ്രണയിക്കുന്ന എന്റേതെന്ന് ഞാൻ അഹങ്കാരമായി പറയുന്ന ഒന്ന് ! എന്റെ ആയിരുന്നിരിക്കില്ല എങ്കിലും ഈ ജീവൻ അത്രത്തോളം നിന്നിൽ !

Related posts

ഇനിയും എത്രകാലം ആകും മനസ്സിലാക്കാൻ

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

ആഴങ്ങളിലേക്കുള്ള യാത്ര

rahulvallappura