Mood Quotes

Day 1 – അറിയാത്ത ഒരിടം

വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരോടും പറയാൻ ഉണ്ടായില്ല ! ഒരുപക്ഷെ എന്റെ ഓരോ നിമിഷവും ഞാൻ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ഒരാളെ വല്ലാണ്ട് നഷ്ടബോധത്തോടെ ഓർത്തിരുന്നു ! ഇത് വായിക്കും എന്നോ മറുപടി തരുമെന്നോ ഒന്നും അറിയില്ല ! മറുപടികൾക്ക് എത്താൻ കഴിയുന്ന ദൂരങ്ങളിൽ നിന്ന് അകലങ്ങളിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നു ! ഇരുട്ടിനെ ഭയത്തോടെ നോക്കി കണ്ടിട്ടില്ല എങ്കിലും ഏകാന്തത വല്ലാതെ എന്നെ തളർത്തുന്നുണ്ട് ! പലപ്പോഴായി വഴക്കിട്ടിട്ടുണ്ട് , ദേഷ്യത്തിൽ പലതും പറഞ്ഞിട്ടുമുണ്ട് എങ്കിലും ഞാൻ കരുതി അതെല്ലാം എന്റെ ഏകാന്തമായ ദിനങ്ങളിൽ മാനസികമായി സംഭവിച്ച എന്തോ ഒന്നാണ് ! എന്നും ഇഷ്ടമാണ് എന്ന് പലകുറി പറയുമ്പോൾ – ഒരുപക്ഷെ വിജനമായ വഴിയിൽ ഏകനായി നിന്നപ്പോൾ ഒപ്പം നടന്ന് കൂടെ ഉണ്ടായത് , ജീവിതത്തിൽ പാതിവഴിയിൽ വല്ലാത്തൊരു ഏകാന്തത സമ്മാനിച്ച് യാത്ര പറയുവാൻ ആയിരുന്നെന്ന് കരുതിയതേ ഇല്ല ! എത്ര ദൂരങ്ങളിൽ എത്രനാൾ ഇങ്ങനെ കഴിഞ്ഞാലും ഓർമ്മകൾ മരിക്കില്ല കാരണം എന്റെ ഇഷ്ടം അത് നീ മാത്രമാണ് ! ഇഷ്ടങ്ങൾക്കായി മാത്രമാണ് ജീവിതം ! ഒന്നും നേടാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും മറക്കാൻ കഴിയാത്തത് അത്രത്തോളം നിങ്ങൾ എനിക്ക് എന്തോ ആണ് ! ഈ ജീവിതം അത് നിങ്ങൾക്കായി മാത്രമാണ് .. യാത്ര തുടരുന്നു …… എന്നെങ്കിലും പഴയ പോലെ എനിക്കരുകിൽ ഉണ്ടാകും എന്നത് ഒരു മോഹം

Day 1 – അറിയാത്ത ഒരിടം .

Related posts

ഒരു പുത്തൻ സെൽഫി

rahulvallappura

നീ മാത്രമാണീ ലോകം

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura