ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട് കാണുന്ന കാഴ്ചകൾ പലതും യാഥാർഥ്യങ്ങൾ ആണെന്ന്. അങ്ങനെ ആണെന്ന് വിശ്വസിച്ച് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്തു. പക്ഷെ പലപ്പോഴും മറ്റുള്ളവർ ഞാൻ കാണണം എന്ന് ആഗ്രഹിച്ച കാഴ്ചകൾ മാത്രമായിരുന്നു ഞാൻ കണ്ടിരുന്നത്. അതിനപ്പുറം പലതും ആയിരുന്നു യാഥാർഥ്യങ്ങൾ. വിശ്വാസ വഞ്ചന എന്നത് ഒരിക്കലും പൊറുക്കാൻ ആകാത്ത തെറ്റാണ് , പ്രത്യേകിച്ചും അത്ര കണ്ട് ആത്മാർഥ്യമായി നമ്മൾ പലതും പറയുകയും ചെയ്യുകയും ചെയ്യുമ്പോൾ. ഇവിടെ തോറ്റതും തകർന്നതും എല്ലാം ഞാൻ തന്നെ. മനസ്സിൽ പലരെയും ദൈവ തുല്യരായി കണ്ട് ആരാധിച്ചു , വിശ്വസിച്ചു. ജീവിതം മറ്റാർക്കോ വേണ്ടി പൊളിച്ചെഴുതിയത് ആണ്. എന്റെ ഇഷ്ടങ്ങൾ പലതും മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കായി മാറ്റം വരുത്തിയവ ആണ്. പക്ഷെ ഒടുവിൽ ഏകനായി വിശ്വസിച്ചവ എല്ലാം കരുത്തിയവ എല്ലാം വെറും എന്റെ കാൽപ്പനിക ചിന്ത മാത്രം ആയിരുന്നു.
സ്വയം ജീവിതത്തെ വെറുത്തുകൊണ്ട് നേടുവാൻ ആഗ്രഹിച്ചവ എല്ലാം പിൻവഴിയിൽ ഉപേക്ഷിച്ച്… വിടവാങ്ങുന്നു..
മനസ്സുകളോട് നന്ദി. ഇത്ര കാലം പ്രേരണ ആയതിന്….
അഭിനയത്തിൽ ഓസ്‌കാർ കൊടുക്കണം അതിനപ്പുറം വല്ലതും ഉണ്ടേൽ അതും… മരവിച്ച മനസ്സ് ഒന്നേ ആഗ്രഹിക്കു….