അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു
അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു അമ്പാടിയില്ച്ചെന്നാലെന്നപോലെ ഓംകാരമുയിരേകും വേണുഗാനം കാതില് തേന്തുള്ളിയായ് പെയ്താലെന്നപോലെ (അമ്പലപ്പുഴ) മതിലകത്തെ മണല്പ്പരപ്പില് താമര- മലര്മൊട്ടുപോല് കണ്ടൂ കാലടികള് പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു പൂന്താനം പാടിയോരീരടികള് (അമ്പലപ്പുഴ) മേതുരശ്രീയെഴും കണ്ണന്റെ ചുറ്റിലും മേയുന്നു...
