Mood Quotes

പഴയ നല്ല പഴകിയ ഓർമ്മ

അന്നൊക്കെ അവധി ആകുമ്പോൾ അമ്മയുടെ കൈ പിടിച്ച് പോകും അങ്ങ് തറവാട്ടിൽ, അവിടെ എത്തിയാൽ നിറയെ സൗഹൃദങ്ങൾ ആണ്. മൈതാനത്തേക്ക് ഇറങ്ങാൻ കൊതിയോടെയാണ് യാത്ര തുടങ്ങുന്നത് തന്നെ. കാണുന്നതും അറിയുന്നവരും ഒക്കെ സൗഹൃദങ്ങൾ. ഓർമ്മയിൽ ആ ആൽമരം.. വീട്ടിലേക്ക് ഉള്ള കോണിപ്പാലം കടക്കുമ്പോൾ തന്നെ കാണാം ആൽമരത്തിൻറെ വേരിൽ ഊഞ്ഞാൽ ആടുന്ന ചങ്കിടിപ്പിനെ..

ഓർമ്മയിൽ ആ മുഖത്തിന് ഇപ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല. വീട്ടിൽ എത്തി ഹാജർ വെച്ചാൽ ഓട്ടം ആണ്. ഒരുപക്ഷേ ബാല്യത്തിൽ എന്റെ മനസ്സിനെ ഏറ്റവും സ്വാധീനിച്ച അല്ല, ഇപ്പോഴും ഞാൻ പിന്തുടരുന്ന , ഉപദേശങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന…

സത്യമാണ്. എന്നെക്കാൾ ഏറെ എന്നെ അറിയുന്ന ഒരാൾ അങ്ങനെ ഒരാളെ ഉണ്ടാകൂ.. ശെരിയാണ്.. എന്നിലേക്കുള്ള വഴി അത് നിനക്കെ അറിയൂ.. ഞാൻ ആരാണെന്നത് പോലും നീ പറഞ്ഞു തന്നത്..

വല്ലാണ്ട് ഓർമ്മകൾ.. miss you…

Related posts

അമ്പലപ്പുഴ ശ്രീപാർത്ഥസാരഥിയുടെ തിരുവുത്സവം 2019

rahulvallappura

അവൾ ഭാഗം 3

rahulvallappura

നീയും ഞാനും

rahulwordpress