Mood Quotes

വരും വരാതിരിക്കില്ല

ഈ സമയവും കടന്ന് പോകും . ഇന്നിലെ എന്നെ നീ നാളെ ആരെന്ന് ചോദിക്കും ആ നാൾ വരെയും ഭിക്ഷ തേടി അലയും , ഒരിക്കലും നേടാത്ത അറിയാതെ ഒന്നിനെ മോഹമാക്കിയ ഞാൻ എന്നും ആ വിളിക്കായി കാതോർക്കും . ഈ ലോക ജീവിതവും അവസാനിക്കും പുനർജന്മങ്ങൾ ഉണ്ടായെന്നും ഇരിക്കും . അപ്പോഴും തീരില്ല ഈ വ്യസനം , ഇഷ്ടങ്ങളിലെ നന്മ തേടിയപ്പോൾ നഷ്ടങ്ങൾ എന്നും കൂട്ടായി വന്നു. ലോക സത്യമെന്നോ , കാല ഹിതം എന്നോ അങ്ങനെ എത്തും വിളിക്കാം , നഷ്ടബോധത്തെ കാലപ്പനിക സ്വപ്നങ്ങളിൽ മറയ്ക്കാൻ ശ്രമിച്ച ഞാൻ ഒരിക്കൽ കൂടി വിവേകിയായ ഒരു മണ്ടൻ ആയി. ഇനിയും തീരില്ല . ഒരുപാട് സ്നേഹം മനസ്സിൽ നിറയുമ്പോൾ ഒരു പേമാരിയായി പെയ്തിറങ്ങുന്ന കണ്ണുനീരിന് ഇനിയും ഒരു പ്രളയ ജലമായി മാറി എന്നെ ഗ്രസിക്കുന്ന കാലത്തോളം ഞാൻ കാത്തിരിക്കും . ജീവന്റെ മൂല്യം നൽകി സ്‌നേഹിക്കുമ്പോൾ എന്നും ജീവിതമേ നൽകുവാൻ കഴിയൂ .

Related posts

അന്ന് പെയ്ത മഴയിൽ

rahulwordpress

വെള്ളപ്പൊക്കത്തിൽ

rahulvallappura

ഓർമ്മ

rahulvallappura