അതൊരു കാലം തന്നെ , ഒളിച്ചും പാത്തും നിന്നെ കണ്ടു നടന്ന കാലം . നീ തിരികെ ഒന്ന് നോക്കുമ്പോൾ അലസമായി മറ്റെവിടേക്കെങ്കിലും കണ്ണൊന്ന് ഓടിക്കും . ഒന്ന് മിണ്ടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു .
ഒക്കെയും ഒരു ദൃശ്യം അല്ലെ ! നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഓരോരോ ദൃശ്യങ്ങൾ , ചിന്തയായും , ചിരിയായും , മോഹമായും , ഓർമ്മയായും , ജീവനായും , ജീവിതമായും ഒക്കെ മാറാൻ തുടങ്ങുന്ന
പകലുകളും രാത്രികളും കടന്ന് പോകുന്നു , പുതുമയുള്ള പ്രഭാതങ്ങൾക്കായി എന്ന് കളവ് പറയുന്ന രാത്രികൊളോടുള്ള പ്രിയങ്ങൾ കുറയുന്നു , പ്രതീക്ഷയുടെ കിരണങ്ങൾ ഹ ഹ പഴങ്കഥകൾ വാൽ : സംസാരിക്കുവാൻ ഒരുപാട് – കാത്തിരിക്കുന്നു
പെയ്തു തോർന്ന വഴികളിൽ ഞാൻ കാത്തുനിന്നതും , നിന്റെ പിടിവാശികളിൽ നനഞ്ഞു കൈകോർത്തതും , വരും ജന്മം എനിക്കായി മാറ്റിവെച്ചതും , ഇന്നലെകളുടെ ഓർമ്മകൾ മാത്രം . വിജനമായ നാട്ടുവഴികളിൽ മഴയ്‌ക്കൊപ്പം ഞാൻ ഇന്നും
എന്നും വെറുത്ത ദിനങ്ങൾ അരികിൽ – ജീവിക്കുവാൻ ഒരു അവസരം തേടി ഇറങ്ങിയതുമില്ല , നശിച്ചതെല്ലാം അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു ! ഇനിയും കുത്തി നോവിക്കാൻ ഇത്ര സന്തോഷം എന്നറിയുമ്പോൾ ! മരണം
അറിയാതെ ആണെങ്കിലും തെറ്റുകൾക്ക് ന്യായീകരണം ഇല്ല. വാക്ക് പാലിക്കാൻ കഴിഞ്ഞില്ല . മനസ്സിൽ നിറയെ കുറ്റബോധനാണ് . ഒന്നും കഴിയുന്നില്ല. ഇത്ര ക്ഷമ പറഞ്ഞിട്ടും മനസിലെ ചിന്തകൾക്ക് മാറ്റം ഇല്ല . തെറ്റ് ചെയ്‌താൽ