Mood Quotes

വല്ലാത്ത രാത്രികൾ

രാത്രികളിൽ ക്ഷണിക്കപ്പെടാത്ത കടന്ന് വരുന്ന കണ്ണുനീരിന് എന്നും കാരണം പറയാൻ ഉള്ളത് ഓർമ്മകളെയാണ് . വെറുതെ ഓർത്ത് പോകുന്നു . ഉണരുന്നതും ഉറങ്ങുന്നതും ആ ശബ്‌ദം കേട്ടായിരുന്നു . അരികിൽ ഉണ്ടെന്ന പോലെ എന്നെ തഴുകി ഉറക്കിയും ഉണർത്തിയും അത് കാലങ്ങളോളം . പിൻ തിരിഞ്ഞ് നോക്കുമ്പോൾ ഒഴിച്ചിട്ട ഇടങ്ങൾ അത്രയും ഇന്നും അങ്ങനെ തുടരുന്നു . ഒന്നുറക്കെ കരയാൻ കഴിയില്ല . മനസിലെ വിഷമങ്ങൾ ആരോടും പറയാനും ! തീർത്തും നിസ്സഹായതയിൽ ഈ ദിനങ്ങൾ എന്നെ വല്ലാണ്ട് വേദനിപ്പിച്ച് കടന്ന് പോകാൻ വല്ലാണ്ട് മടി കാട്ടുമ്പോൾ . അനാഥത്വം അനുഭവേദ്യമാകുന്നു . ഒന്നും ഒരു തോന്നൽ അല്ല . വെറും ഒരു വാക്കല്ല . അത്രമേൽ ആത്മാർത്ഥമായി ഒന്നിനെയും ഒരിക്കലും . എന്നിട്ടും നീറുന്നു എങ്കിൽ . ഞാൻ അത്രമേൽ പാപി ആയിരുന്നിരിക്കണം . പാപം ചെയ്തവർ അനുഭവിച്ച് തീരേണ്ടവർ തന്നെ . തുടരുന്നു ഈ കാലങ്ങൾ . മനസ്സ് അതിന്റെ പൈശാചിക രൂപങ്ങൾ പൂണ്ട് നിൽക്കുമ്പോൾ കണ്ണ് നിറയുന്നത് ആളൊഴിഞ്ഞ മുറിയിലെ തലയിണ മാത്രം കാണുന്ന സത്യം ! തുടരട്ടെ ആരൊക്കെയോ സന്തോഷിക്കുന്നുണ്ടാകും ! മനസ്സിൽ എന്നും പറഞ്ഞു പഠിക്കുന്ന വേദനയെ പുഞ്ചിരി കൊണ്ട് നേരിടാൻ പരിശീലിക്കുന്ന മാത്രം . അത്രമേൽ പ്രിയപ്പെട്ടവർ സന്തോഷിക്കുന്നുണ്ടാകും !

Related posts

ഷൂക്കാലം വരവായി ഭാഗം 1

rahulvallappura

ഉന്നതിയിൽ നിന്ന് പീച്ച് മോഡ് വരെ എത്താൻ വളരെ വൈകി…

rahulvallappura

ഉറങ്ങാത്ത രാത്രികൾ

rahulvallappura